Sunday 27 June 2010

അകം


നിനക്കറിയാമായിരുന്നു
എന്‍റെ വാക്കുകള്‍
അകപ്പെട്ടു പോയവന്‍റെ
വിലാപങ്ങളാണെന്നു

എന്നിട്ടും
ഒരിക്കല്‍ പോലും
ഒന്നൊഴിഞ്ഞു മാറിക്കളയാമെന്ന ഭാവം
നിന്നിലുണ്ടായില്ല

ഘടികാരങ്ങള്‍ നിലക്കുന്ന
സായാഹ്നങ്ങളില്‍
നക്ഷത്രങ്ങള്‍ സ്വകാര്യം പറയാനായി
വഴി മാറിയപ്പോള്‍
അര്‍ത്ഥശൂന്യമായ
വാക്കുകള്‍
പരസ്പരം കൈമാറിയപ്പോള്‍
പറയാനുള്ളത്
ബോധപൂര്‍വം മറന്നു വെച്ചത്

വാക്കുകള്‍ ചേക്കേറുന്നിടങ്ങളില്‍
നിഴലുകള്‍ പതിയെ
സംസാരിച്ചത്

നാമറിയാതെ
ആരൊക്കെയോ ചെവിയോര്‍ത്തു
ഒരു വലിയ നുണയായത്
അവസാനമായി വേര്‍പിരിഞ്ഞത്.....

4 comments:

  1. നിനക്കറിയാമായിരുന്നു
    എന്‍റെ വാക്കുകള്‍
    അകപ്പെട്ടു പോയവന്‍റെ
    വിലാപങ്ങളാണെന്നു

    എന്നിട്ടും
    ഒരിക്കല്‍ പോലും
    ഒന്നൊഴിഞ്ഞു മാറിക്കളയാമെന്ന ഭാവം
    നിന്നിലുണ്ടായില്ല

    ReplyDelete
  2. മറന്നു വെച്ച വാക്കുകള്‍ പറയാന് ഓര്‍മ്മ വരുമ്പോള്‍ അത് കേള്‍ക്കാന് ആളില്ലാതാകുന്ന വേദന

    ReplyDelete
  3. please chang the font.. too difficult to read

    ReplyDelete
  4. "അര്‍ത്ഥശൂന്യമായ
    വാക്കുകള്‍
    പരസ്പരം കൈമാറിയപ്പോള്‍
    പറയാനുള്ളത്
    ബോധപൂര്‍വം മറന്നു വെച്ചത്"

    എന്തൊ താങ്കളുടെ വരികള്‍ വല്ലാതെ ഹൃദയത്തിന്റെ ആഴത്തില്‍ തൊടുന്നു ..ഇന്യും എഴുതുക ആശംസകള്‍ !!!

    ReplyDelete