Monday 7 June 2010

അനന്തരം......

നീ
അഗ്നിയും
ഞാന്‍ മെഴുകുതിരിയും


പ്രണയം
നിന്നെ
എന്നില്‍ കൊളുത്തി


നാം
ഒരാത്മാവായി
എരിഞ്ഞു
ദഹിച്ചു
കത്താന്‍ തുടങ്ങി


നീ
കത്തി കത്തി
ജ്വാലയായി


ഞാന്‍
ഉരുകിയുരുകി
ഇല്ലാതായി


ഒടുവില്‍
നീ പ്രകാശമായ്
സ്വര്‍ഗത്തിലേക്കും
ഞാന്‍
കറുത്ത പുകയായ്
നരകത്തിലേക്കും
യാത്രയായി......

5 comments:

  1. രസകരമായ ചിന്ത; രസകരമായ വരികൾ...!
    അഭിനന്ദനങ്ങൾ!

    ReplyDelete
  2. Thank You Jayan Evoor for ur comment

    ReplyDelete
  3. ഉരുകി ഇലാതാകുന്ന ആ നിമിഷമല്ലേ പ്രണയത്തിന്‍റെ സ്വര്‍ഗ്ഗം ?

    ReplyDelete
  4. മനോഹരം ഈ വരികള്‍

    ReplyDelete