Wednesday 27 January 2010

നീല

നിന്നെക്കുറിച്ചുള്ള അജ്ഞതയുടെ
കൌതുകം
എന്നെ ഒരു പുഴയാക്കി
നിന്നിലേക്കൊഴുക്കും

നിന്നെക്കുറിച്ചുള്ള അറിവിന്‍റെ
അടുപ്പം
നമുക്കിടയിലെ വിടവിന്‍റെ
പൂര്‍ണതയാകാം



പൊള്ളും കനല്‍ വീണു ചുവക്കുന്ന
കടല്‍

അന്നൊരിക്കല്‍ എന്നെയും നിന്നെയും
ഒരാകാശം കൊണ്ട്
കെട്ടിയിട്ടു
നിറയെ നക്ഷത്രങ്ങളുള്ള
നീലാകാശം കൊണ്ട്....

1 comment:

  1. എനിക്കുമുണ്ട് അജ്ഞതയുടെ
    കൌതുകം പുഴയായി ഒഴുകുന്ന ഒരു കൂട്ടുകാരന്‍.
    അവനും നിന്നെ പോലെ വേദനിപ്പിക്കുന്ന കവിതകള്‍ എഴുതുന്നു
    പക്ഷെ ഒരാകാശതിനു കീഴില്‍ ഒരിക്കലും വരാത്തതുകൊണ്ട് ഞാന്‍ കാണുന്ന നക്ഷത്രങ്ങള്‍ ഒന്നും അവനും കാണുന്നിലാ,

    കവിത നന്നായിരിക്കുന്നു
    ഒരുപാടെഴുതുക

    ReplyDelete