
സ്വപ്നങ്ങള്‍ക്ക് യാതാര്ത്ഥ്യത്തിന്‍റെ നിറം പകരാന്‍ അവരെത്തി . പ്രണയം അതിന്‍റെ വസന്തത്തിലേക്ക് പതിയെ ചെന്നെത്തുന്നതായി തോന്നിയ നിമിഷങ്ങള്‍.... വ്യര്‍ത്ഥമാകില്ല എന്നുതന്നെയുറപ്പിച്ച ഒരു നനുത്ത സായാഹ്നം . രാത്രി പകലിനേക്കാള്‍ വാചാലമായി. അപ്പുറത്ത് നിന്നും പ്രതികരണം അറ്റപ്പോള്‍ പതിവു വഴക്കിന്‍റെ ഭാഗമായേ കരുതിയുള്ളൂ. നിശബ്ദത നീണ്ടു നീണ്ടു രാത്രിയോളം വലുതായപ്പോള്‍ മനസ്സില്‍ നേരിയ നീറ്റല്‍ പടര്‍ന്നു. ഈ രാത്രി എങ്ങനെ പുലര്‍ത്തിയെന്നു എനിക്കറിയില്ല . മൗനം രാത്രിയും കടന്നു പിന്നെയും തുടര്‍ന്നു. ചുറ്റും കള്ളക്കണ്ണുകള്‍ തുളച്ചു കയറുമ്പോള്‍ പുറത്തൊരു പുന്‍ചിരി വരുത്താന്‍ നന്നേ പാടു പെട്ടു. അകത്തു അരുതാത്തതെന്തോ ..... എത്തിപ്പെടാനുള്ള എല്ലാ വഴികളും അടഞ്ഞു തുടങ്ങുന്നതായി തിരിച്ചറിഞ്ഞ നിമിഷം...മനസ്സു സാധ്യതകളന്വേഷിച്ചു യാത്ര തുടര്‍ന്നു . ഞാന്‍ ഒരു പാകപ്പെടലിനുള്ള തയ്യാറെടുപ്പുമായി കാത്തിരുന്നു...
ഈ സായാഹ്നം ഞാന്‍ മറക്കില്ല...
ചില്ലുപാത്രമുടച്ചു ഒരു കൂര്‍ത്ത കല്ല് കടന്നു വന്നു,.... എന്നെയും എന്‍റെ സ്വപ്നങ്ങളെയും തകര്‍ത്ത്..........................എനിക്ക് മറക്കാതിരിക്കട്ടെ ...
ഈ സായാഹ്നം ഞാന്‍ മറക്കില്ല...
ചില്ലുപാത്രമുടച്ചു ഒരു കൂര്‍ത്ത കല്ല് കടന്നു വന്നു,.... എന്നെയും എന്‍റെ സ്വപ്നങ്ങളെയും തകര്‍ത്ത്..........................എനിക്ക് മറക്കാതിരിക്കട്ടെ ...
No comments:
Post a Comment