
നിനക്കറിയാമായിരുന്നു
എന്‍റെ വാക്കുകള്‍
അകപ്പെട്ടു പോയവന്‍റെ
വിലാപങ്ങളാണെന്നു
എന്നിട്ടും
ഒരിക്കല്‍ പോലും
ഒന്നൊഴിഞ്ഞു മാറിക്കളയാമെന്ന ഭാവം
നിന്നിലുണ്ടായില്ല
ഘടികാരങ്ങള്‍ നിലക്കുന്ന
സായാഹ്നങ്ങളില്‍
നക്ഷത്രങ്ങള്‍ സ്വകാര്യം പറയാനായി
വഴി മാറിയപ്പോള്‍
അര്‍ത്ഥശൂന്യമായ
വാക്കുകള്‍
പരസ്പരം കൈമാറിയപ്പോള്‍
പറയാനുള്ളത്
ബോധപൂര്‍വം മറന്നു വെച്ചത്
വാക്കുകള്‍ ചേക്കേറുന്നിടങ്ങളില്‍
നിഴലുകള്‍ പതിയെ
സംസാരിച്ചത്
നാമറിയാതെ
ആരൊക്കെയോ ചെവിയോര്‍ത്തു
ഒരു വലിയ നുണയായത്
അവസാനമായി വേര്‍പിരിഞ്ഞത്.....
എന്‍റെ വാക്കുകള്‍
അകപ്പെട്ടു പോയവന്‍റെ
വിലാപങ്ങളാണെന്നു
എന്നിട്ടും
ഒരിക്കല്‍ പോലും
ഒന്നൊഴിഞ്ഞു മാറിക്കളയാമെന്ന ഭാവം
നിന്നിലുണ്ടായില്ല
ഘടികാരങ്ങള്‍ നിലക്കുന്ന
സായാഹ്നങ്ങളില്‍
നക്ഷത്രങ്ങള്‍ സ്വകാര്യം പറയാനായി
വഴി മാറിയപ്പോള്‍
അര്‍ത്ഥശൂന്യമായ
വാക്കുകള്‍
പരസ്പരം കൈമാറിയപ്പോള്‍
പറയാനുള്ളത്
ബോധപൂര്‍വം മറന്നു വെച്ചത്
വാക്കുകള്‍ ചേക്കേറുന്നിടങ്ങളില്‍
നിഴലുകള്‍ പതിയെ
സംസാരിച്ചത്
നാമറിയാതെ
ആരൊക്കെയോ ചെവിയോര്‍ത്തു
ഒരു വലിയ നുണയായത്
അവസാനമായി വേര്‍പിരിഞ്ഞത്.....